2025-26 എ എഫ് എസ്
2025–26 സാമ്പത്തിക വർഷത്തെ അക്കൗണ്ട് സംഗ്രഹ റിപ്പോർട്ട്
1. ആമുഖം
തീക്കോയി ഗ്രാമ പഞ്ചായത്തിന്റെ 2025–26 സാമ്പത്തിക വർഷത്തേക്കുള്ള വരവ്–ചെലവ് കണക്കുകൾ, റസീറ്റ് & പേയ്മെന്റ് സ്റ്റേറ്റ്മെന്റ്, ഇൻകം & എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ്, ബാലൻസ് ഷീറ്റ്, ക്യാഷ് ഫ്ലോ സ്റ്റേറ്റ്മെന്റ്, ട്രയൽ ബാലൻസ് എന്നിവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ സംഗ്രഹ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സാമ്പത്തിക വർഷം 01-04-2025 മുതൽ 31-03-2026 വരെയാണ്.
2. വരുമാനത്തിന്റെ സംഗ്രഹം
2025–26 വർഷത്തിൽ പഞ്ചായത്തിന് വിവിധ നികുതി വരുമാനങ്ങൾ, വാടക, ഫീസ് & യൂസർ ചാർജുകൾ, വിവിധ ഗ്രാന്റുകൾ, വികസന ഫണ്ടുകൾ, മെയിന്റനൻസ് ഫണ്ടുകൾ, പെൻഷൻ ഫണ്ടുകൾ, പലിശ വരുമാനം തുടങ്ങിയ ഇനങ്ങളിലൂടെ വരുമാനം ലഭിച്ചിട്ടുണ്ട്.