പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്

അംബിക എം എസ്

പ്രസിഡൻ്റ്

സ്വപ്ന വര്‍ഗ്ഗീസ്

വൈസ് പ്രസി‍ഡണ്ട് & ചെയര്‍പേഴ്സണ്‍ , ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജിലു സജി

ചെയര്‍പേഴ്സണ്‍,വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ഓമന ഗോപാലന്‍

ചെയര്‍പേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സജി ചോക്കാട്ട്

ചെയര്‍മാന്‍ , ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

സിന്ധുമോള്‍ കെ കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

തീക്കോയി ഗ്രാമ പഞ്ചായത്ത് — പൊതുവിവരങ്ങൾജില്ല : കോട്ടയംബ്ലോക്ക് പഞ്ചായത്ത് : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്താലൂക്ക് : മീനച്ചിൽസംസ്ഥാനം : കേരളംപഞ്ചായത്തിന്റെ തരം : ഗ്രാമ പഞ്ചായത്ത്പിൻകോഡ് : 686580ഗ്രാമങ്ങൾ : തീക്കോയി, തലനാട്, പൂഞ്ഞാർ നടുഭാഗംവാർഡുകളുടെ എണ്ണം : 14പ്രധാന മേഖലയുകൾ : കൃഷി, റബർ, കുരുമുളക്, ഏലക്ക, ടൂറിസംപ്രശസ്തി : മലനിരകളും തേയിലത്തോട്ടങ്ങളും പ്രകൃതി സൗന്ദര്യവുംലോക്സഭാ മണ്ഡലം - പത്തനംതിട്ടനിയമസഭാ മണ്ഡലം - പൂഞ്ഞാര്‍ 2011 ലെ ജനസംഖ്യാ കണക്ക് പ്രകാരം തീക്കോയി ഗ്രാമ പഞ്ചായത്ത് പരിധിയിലെ തീക്കോയി ഗ്രാമത്തിലെ ജനസംഖ്യ ഏകദേശം 9,418 ആണ്.പുരുഷൻമാർ : 4,792സ്ത്രീകൾ : 4,626കുടുംബങ്ങൾ : 2,181സാക്ഷരത നിരക്ക് : 96.86%വാർഡുകൾഅറുകോണ്‍മലതീക്കോയി ടൗൺമംഗളഗിരിതീക്കോയി എസ്റ്റേറ്റ്ഒറ്റയീറ്റികരിക്കാട്വെള്ളിക്കുളംമലമേൽവേലത്തുശ്ശേരിവാഗമറ്റംചേരിമലപള്ളിവാതില്‍പഞ്ചായത്ത് ജംഗ്ഷൻവളവനാര്‍കുഴി പഞ്ചായത്ത് ഓഫീസ്വിലാസം : തീക്കോയി ഗ്രാമ പഞ്ചായത്ത് ഓഫീസ്, ഈരാറ്റുപേട്ട ബ്ലോക്ക്, കോട്ടയംഇമെയിൽ : tkoyetpaktm@gmail.com

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കോട്ടയം ജില്ലയിലെ മലയോര മേഖലയിലുള്ള തീക്കോയി, കാർഷിക സമൃദ്ധിയും പ്രകൃതി ഭംഗിയും കൊണ്ട് പ്രശസ്തമായ ഒരു ഗ്രാമമാണ്. വിവിധ പ്രദേശങ്ങളിൽ നിന്ന് കുടിയേറിയ കർഷകരുടെ അധ്വാനഫലമായി ഈ പ്രദേശം വികസിക്കുകയും റബ്ബർ, കുരുമുളക്, ഏലം, ഇഞ്ചി, ജാതിക്ക തുടങ്ങിയ നാണ്യവിളകളുടെ പ്രധാന കേന്ദ്രമായി മാറുകയും ചെയ്തു. മീനച്ചിൽ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. പ്രാദേശിക സ്വയംഭരണ സംവിധാനത്തിന്റെ ഭാഗമായി 1962 ജനുവരി 1-ന് തീക്കോയി ഗ്രാമപഞ്ചായത്ത് നിലവിൽ വന്നു. ഇന്ന് പ്രകൃതി വിഭവങ്ങൾ, കാർഷിക പാരമ്പര്യം, മതസൗഹാർദ്ദം, ജനപങ്കാളിത്ത വികസന പ്രവർത്തനങ്ങൾ എന്നിവകൊണ്ട് ശ്രദ്ധേയമായ പഞ്ചായത്താണ് തീക്കോയി ഗ്രാമപഞ്ചായത്ത്.

കൂടുതൽ വായിക്കുക